തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് , കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്. കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന…

Read More