മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തും

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത് കള്ളക്കണക്കാണ്. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറയ്ക്കുന്നത്. എംഎസ്എഫ്കാരെ ജയിലിൽ അടച്ചാൽ സമരം അവസാനിക്കില്ലെന്നും പി.കെ ഫിറോസ് തുറന്നടിച്ചു. മന്ത്രി ഭൂമിയിലേക്ക് ഇറങ്ങി കുട്ടികളുടെ സങ്കടക്കണ്ണീർ കാണണം. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറച്ച് ബ്രിട്ടീഷുകാരെപ്പോലെയാണ് മന്ത്രി…

Read More

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്

മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന പ്രസ്താവനയില്‍ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. മന്ത്രിയുടെ നിലപാട് കണ്ണടിച്ചിരുട്ടാക്കലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യങ്ങൾ വരുമ്പോൾ ശബ്ദമുയർത്തുമെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മലപ്പുറത്തെ രാഷ്ട്രീയ സാമുദായിക സാമൂഹ്യ സംഘടനകൾ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും ബാച്ച് വര്‍ധിപ്പിക്കാൻ ആവില്ല എന്ന നിലപാടാണ് സർക്കാർ ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ കടുത്ത ഭാഷയിൽ മറുപടിയുമായി ലീഗും രംഗത്തെത്തിയത്. സീറ്റില്ലെന്ന് പറയുമ്പോൾ പാരലൽ കോളേജ് എന്ന…

Read More