മാലിന്യം കളയാൻ പോയ 16കാരിയെ കാണാനില്ല; കായലിൽ വീണെന്ന് സംശയം, തെരച്ചിൽ തുടരുന്നു

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസിന്റെ മകൾ ഫിദയെ (16) ആണ് കാണാതായത്. ഫയർ ഫോഴ്സ് ടീമും സ്‌കൂബാ ടീമും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാലിന്യം കളയാനായി കായലിന് സമീപത്തേക്ക് പോയ ശേഷം കുട്ടിയെ ആരും കണ്ടിട്ടില്ല. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും ഏറെ നാളായി നെട്ടൂരിലാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളിൽ കുട്ടിക്കായി തെരച്ചിൽ…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാർ മേഖലയിൽ 138 താത്കാലിക ബാച്ച് അനുവദിച്ച് സർക്കാർ

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി മലബാർ മേഖലയിൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ്…

Read More

പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്‌, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ്‌…

Read More

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്.കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വി ശിവൻകുട്ടി; വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് അഹമ്മദ് ദേവർകോവിൽ

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയിൽ ആവർത്തിക്കുകയായിരുന്നു വിദ്യാഭ്യമന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെൻററി അലോട്ട്‌മെൻറ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവൻകുട്ടി സഭയിൽ പറഞ്ഞു. വിഷയത്തിൽ നിയമസഭയിൽ ഭരണപക്ഷ എംഎൽഎയായ അഹമ്മദ് ദേവർകോവിൽ സബ്മിഷൻ…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു പ്രതിഷേധം; ആർ.ഡി.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തി

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. കോഴിക്കോട് ആർ.ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ 3,22,147 കുട്ടികൾക്കാണ് പ്രവേശനം കിട്ടിയത്. മികച്ച മാർക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു. പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫും പ്രതിഷേധിച്ചിരുന്നു. പ്ലസ് വൺ സീറ്റ്…

Read More

ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും

കേരളത്തിൽ ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

Read More

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന്; ഫലം പരിശോധിക്കാം ഇങ്ങനെ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്‌മെൻറിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്‌മെൻറിൽ പരിഗണിക്കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്‌മെൻറ് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമെങ്കിൽ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം. ഇതിന് ശേഷം…

Read More

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്; മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ആദ്യ അലോട്‌മെൻ്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍…

Read More

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫും കോണ്‍ഗ്രസും സമര രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അപകടകരമായ നിലയിലേക്കാണ് പൊതുവിദ്യാഭ്യാസരംഗം പോകുന്നതെന്നും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ പ്രവേശന പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ സീറ്റുകളുടെ മാത്രം എണ്ണം കൂട്ടിയത് പരാജയമായിരുന്നെന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും വ്യക്തമായതാണെന്നും ഹയര്‍ സെക്കന്‍ഡറി ഗുണനിലവാരം ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു…

Read More