പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം: പരിഹരിക്കുമെന്ന് കെ.സി; ചര്‍ച്ചയ്ക്ക് താരിഖ് അന്‍വര്‍

കോണ്‍ഗ്രസിന്‍റെ പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഔദ്യോഗികമല്ല. കേരള നേതാക്കൾക്കിടയിലെ തർക്കത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി റായ്പുരില്‍ വച്ച് തന്നെ ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. ‌അതേസമയം, കോൺഗ്രസിന്റെ 85–ാം പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Read More

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ ആരംഭം; ച‍ര്‍ച്ചകൾ പ്രവ‍ര്‍ത്തക സമിതി രൂപീകരണത്തെ ചുറ്റി

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത്  പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ  തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട്…

Read More