
ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവം; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാകണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അസമിലെ ഹാജോയിൽ നിന്നാണ് ഐഐടി-ഗുവാഹത്തിയിലെ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയാണ് ഇയാൾ. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ഇമെയിലുകളിലൂടെയും താൻ തീവ്രവാദ സംഘടനയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാമ്പസിൽ നിന്ന് കാണാതായി. ഐസിസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇയാളെയും കാണാതായത്. തുടർന്ന് ദില്ലി സ്വദേശിയായ വിദ്യാർഥിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ…