
കനത്ത മഴ; ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ
കനത്ത മഴയെ തുടർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ ഹൈദരാബാദ് പ്ലേ ഓഫിൽ കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും പിന്നാലെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇതോടെ ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. 15 പോയിന്റെ ലഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതോടെ പ്ലേ ഓഫിലെത്തുകയായിരുന്നു. ഇതോടെ ഇനി…