
ഐറ്റം സോങിൽ അഭിനയിക്കുക, സ്ത്രീകളുടെ പൊക്കിളിൽ നുള്ളുക; ഇതിനൊന്നും ഞാൻ തയ്യാറല്ല; സിദ്ധാർത്ഥ്
നിലപാടുകൾ വെട്ടിത്തുറന്ന് പറയാനും പ്രവർത്തിക്കാനും ഒട്ടും മടി കാണിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സിദ്ധാർത്ഥ്. പലപ്പോഴും തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെച്ചതിന്റെ പേരിൽ വിവാദങ്ങളിൽ പെടുകയും വിമർശനങ്ങൾ നേരിടുകയും ചെയ്യേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് സിദ്ധാർത്ഥ്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഹൈദരാബാദില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുത്ത് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്ത്രീകളുടെ പൊക്കിളിൽ നുള്ളിയും മർദ്ദിച്ചും പെരുമാറുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും അത്തരം കഥകളുമായി ആളുകൾ സമീപിക്കുമ്പോൾ ഒഴിഞ്ഞ്…