‘പ്ലെയബിൾസ്’ ഫീച്ചർ പുറത്തിറക്കി യൂട്യൂബ്; പരിചയപ്പെടാം

ഉപഭോക്താക്കളെ കൂടുതൽ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിൾ’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന പുതിയ സംവിധാനമാണിത്. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്കാണ് പ്ലേയബിൾ ലഭ്യമാവുക. യൂട്യബ് വെബ്സൈറ്റിലും, യൂട്യൂബ് മൊബൈൽ ആപ്പിലും പ്ലെയബിൾ വഴി വിവിധങ്ങളായ ഗെയിമുകൾ ആസ്വദിക്കാൻ യൂട്യൂബ് ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിനായി മറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ആളുകളെ യൂട്യൂബിൽ തന്നെ പിടിച്ചിരുത്താൻ തന്നെയാണ് പുതിയ ഫീച്ചർ ലക്ഷ്യമിടുന്നത്….

Read More