ഗൂഗിൾ വാലറ്റ് പ്ലേസ്റ്റോറിൽ എത്തി; ഇനി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം

ഗൂഗിൾ‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയതായി റിപ്പോർട്ട്. ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഗൂഗിൾ‍ വാലറ്റ് ഉപയോ​ഗിക്കാം. യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍ നിന്നും വ്യത്യസ്തമാണ് ഗൂഗിൾ‍ വാലറ്റ്. ഈ ആപ്പിലൂടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്ട്​ലെസ് പേമെന്റാണ് ലക്ഷ്യമിടുന്നത്. നിയർഫീൽ‌ഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വാലറ്റ് പ്രവർത്തിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ പ്രത്യേക ആപ്പായി നിലനിൽക്കും. വെയർഒഎസ് സ്മാർട്​വാച്ചുകളിൽനിന്നും നേരിട്ട് കോൺടാക്ട്​ലെസ് പേമെന്റുകൾ നടത്താൻ കഴിയും. എന്നാൽ പല ഉപയോക്താക്കൾക്കും ആപ്സ്റ്റോറിൽ ഗൂഗിൾ‍…

Read More

നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 4000 ലോൺ ആപ്പുകളാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോൺ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ…

Read More