
അതിസുരക്ഷാ നമ്പർ പ്ലേറ്റ്; പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി
അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ജൂലായ് 30 ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിംഗ് റദ്ദാക്കിയത്. സർക്കാരിന്റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാകാതിരിക്കാനുള്ള തന്ത്രമാണെന്നും കോടതി വിമർശിച്ചു. അംഗീകാരമുള്ള നിർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും സുതാര്യമായ ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കണമെന്നും സിംഗിൾബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. അതിസുരക്ഷ…