വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും

ദിനംപ്രതി അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക് ബോട്ടിലില്‍ വെച്ചിരിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ ചെയ്യാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. കുപ്പിവെള്ളം വെയിലത്ത് വയ്‌ക്കുമ്പോള്‍ അത് ചൂടാകുകയും കുപ്പിയിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട ; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് പൂര്‍ണ്ണമായും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍. ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുനരുപയോഗിക്കാന്‍ കഴിയാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സര്‍ക്കാര്‍ നിര്‍ദേശിച്ച 100 ശതമാനം പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിക്കാം. പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പറും പോസ്റ്ററുകളിലും ബാനറുകളിലും പതിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി…

Read More

കോസ്മെറ്റിക് സർജറിയെ തുടർന്ന് രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം

മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരണപ്പെടുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കാലിഫോർണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിനമേരിക്കൻ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിൻ കാരിയേരി. നടിയുടെ മരണം സിനിമ മേഖലയേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിൻ. മരണ…

Read More

സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശവുമായി പൊതുഭരണ വകുപ്പ്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണം. സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദേശീയ ഗാനം ആലപിക്കുമ്പോൾ…

Read More

മിഷൻ ടു സീറോ; അബുദാബിയിൽ പ്ലാസ്റ്റിക്ക് ചാലഞ്ചുമായി സർക്കാർ

പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറയാൻ അബുദാബിയിൽ മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രതിജ്ഞ എടുക്കേണ്ടത്. മാർച്ച് അവസാനം വരെ തുടരുന്ന ചാലഞ്ചിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ജേതാക്കൾക്ക് അവാർഡ് നൽകും. ഉപയോഗം കുറച്ചതിന്റെ തോത് അനുസരിച്ചായിരിക്കും ജേതാക്കളെ കണ്ടെത്തുക.  ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ്, പ്ലേറ്റ്, കുപ്പി, മൂടി, സ്പൂൺ, കത്തി, സഞ്ചി തുടങ്ങിയവയ്ക്കു പകരം പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും…

Read More