ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉൽപാദിപ്പിക്കാമെന്നും കേരളം കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ചീമേനിയും അതിരപ്പള്ളിയുമാണ് കേരളത്തിൽ പരിഗണിച്ച സ്ഥലങ്ങൾ.  അതേസമയം, നിവേദനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ രം​ഗത്തെത്തി. സ്ഥലം കേരളത്തിന്‌ തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേന്ദ്ര…

Read More

ശബരിമലയിൽ പുതിയ അരവണ പ്ലാൻ്റ് സ്ഥാപിക്കും; ൽപ്പാദനം നാല് ലക്ഷം ടിന്നാക്കുക ലക്ഷ്യം: സാധ്യതാ പഠനം പൂർത്തിയായി

ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാൻ്റാണ് തിടപ്പള്ളിയോട് ചേർന്ന് സ്ഥാപിക്കുക. ഈ സീസൺ കഴിഞ്ഞാലുടൻ അരവണ പ്ലാൻ്റ് വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്  പറഞ്ഞു. നിലവിൽ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് പ്ലാൻ്റ് വിപുലീകരണത്തിന് ദേവസ്വം ബോർഡ് ആക്കം കൂട്ടുന്നത്. തന്ത്രിയുടെ തീരുമാനം കൂടി അനുകൂലമായാൽ അടുത്ത സീസണിൽ തന്നെ ഉത്പാദനം…

Read More

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇത് സംബന്ധിച്ച് വനം വികസന കോർപ്പറേഷൻ എം.ഡിയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. വനത്തിൽ യൂക്കാലി മരങ്ങൾ നടണമെന്ന ഉത്തരവ് ശരിയായ നടപടി അല്ലെന്നും നടപടിക്രമത്തിൽ അശ്രദ്ധ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. വ​നം​വ​കു​പ്പി​ന്റെ പു​തി​യ നീ​ക്ക​ത്തോ​ടെ വ​യ​നാ​ട്ടി​ലെ കെ.​എ​ഫ്.​ഡി.​സി​യു​ടെ…

Read More

ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി; അസം സ്വദേശി പിടിയിൽ

ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലായിരുന്നു ഇയാളുടെ താമസം. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ്…

Read More

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

 വെസ്റ്റ്ഹില്ലിൽ ബീച്ച് റോഡിൽ കോർപറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പ്രദേശത്തൊന്നാകെ പുകയും ദുർഗന്ധവും നിറഞ്ഞു. വരയ്ക്കലിനു സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്കരണ കേന്ദ്രം. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ, മാലിന്യകേന്ദ്രത്തിലെ മാലിന്യം ടിപ്പർലോറിയിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊട്ടടുത്ത ശാന്തിനഗർ കോളനിയിൽ മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.  ഇവിടെ ആറാം…

Read More

പുനരുപയോഗ ഊർജ പ്ലാന്റ് തുറന്ന് ദുബൈ; പ്രതിവർഷം സംസ്കരിക്കാൻ കഴിയുക 20 ലക്ഷം ടൺ മാലിന്യം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ പ്ലാന്റാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയത്. വർസാനിൽ നിർമിച്ച പ്ലാന്റ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗ​ൺ​സി​ൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മംക്‌തൂം നാടിന് സമപ്പിച്ചു. നാല് ശതകോടി ദിർഹം ചിലവഴിച്ചാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രതിവർഷം 20 ലക്ഷം ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്കരിക്കാൻ കഴിയും. ഇതുവഴി 220 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാം. 1,35,000 വീടുകളിൽ വൈദ്യുതി എത്തിക്കാനും ഇതിലൂടെ കഴിയും. പദ്ധതിയുടെ ആദ്യഘട്ടമാണ്…

Read More

പുനരുപയോഗ ഊർജ പ്ലാന്റ് തുറന്ന് ദുബൈ; പ്രതിവർഷം സംസ്കരിക്കാൻ കഴിയുക 20 ലക്ഷം ടൺ മാലിന്യം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ പ്ലാന്റാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയത്. വർസാനിൽ നിർമിച്ച പ്ലാന്റ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗ​ൺ​സി​ൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മംക്‌തൂം നാടിന് സമപ്പിച്ചു. നാല് ശതകോടി ദിർഹം ചിലവഴിച്ചാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രതിവർഷം 20 ലക്ഷം ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്കരിക്കാൻ കഴിയും. ഇതുവഴി 220 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാം. 1,35,000 വീടുകളിൽ വൈദ്യുതി എത്തിക്കാനും ഇതിലൂടെ കഴിയും. പദ്ധതിയുടെ ആദ്യഘട്ടമാണ്…

Read More

വീട്ടില്‍ കഞ്ചാവ് ചെടി വളർത്തി; പിന്നാലെ പൊലീസ് പൊക്കി

വീട്ടില്‍ കഞ്ചാവ്‌ ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാര്‍ (32)നെയാണ് അറസ്റ്റിലായത്. ഇത്തരം വാര്‍ത്തകള്‍ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാള്‍ പറയുന്നത്. കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും വിളിച്ച യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്കരണ നീക്കം പൂർണമായും തടസ്സപ്പെട്ടതോടെയാണ് ബദൽ മാർഗത്തെക്കുറിച്ച് സർക്കാർ വളരെ തീവ്രമായി ചിന്തിച്ചത്. യോഗത്തിൽ ബിപിസിഎൽ അധികൃതരെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. അവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പ്ലാന്റ് സ്ഥാപിക്കേണ്ടത് എവിടെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല….

Read More

തീപിടിത്തം 75 ഏക്കറിൽ: വിഷപ്പുകയില്‍ മുങ്ങി കൊച്ചി

കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി. പിഎം 2.5 വായുമലിനീകരണത്തോത് 105 മൈക്രോഗ്രാമായാണ് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഡോ. രേണുരാജ് നിർദേശിച്ചിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍…

Read More