
പുതിയ ടിവി ആപ്പ് അവതരിപ്പിക്കാൻ എക്‌സ്
സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് ഇലോണ്‍ മസ്‌കിന്റെ കയ്യിലെത്തിയതിന് ശേഷം ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ട്വിറ്റര്‍ എന്ന പേര് തന്നെ മാറി. എക്‌സ്.കോം എന്ന പേരിലാണ് ഇപ്പോഴത് അറിയപ്പെടുന്നത്. ഒരു മൈക്രോ ബ്ലോഗിങ് സൈറ്റ് എന്ന നിലയില്‍ നിന്ന് ലിങ്ക്ഡ്ഇനെ പോലെ തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടം, പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം, ഡേറ്റിങ്, ഇ കൊമേഴ്‌സ് തുടങ്ങി വിവിധ കാര്യങ്ങള്‍ ലഭിക്കുന്ന എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് ഈ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ പദ്ധതിയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്….