
സൽമാൻ ഖാനെ വധിക്കാൻ ലോറൻസ് ബിഷ്‌ണോയ് സംഘം പദ്ധതിയിട്ടു; 4 പേർ അറസ്റ്റിൽ
ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പൻവേലിൽവെച്ച് സൽമാന്റെ കാറിന് നേർക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി. പൻവേലിലാണ് സൽമാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനിൽനിന്ന് തോക്കുകളും വാങ്ങിയിരുന്നു. സംഭവത്തിൽ നവി മുംബൈ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാംഹൗസിന് സമീപത്തുവെച്ച് കാർ നിർത്തിച്ച് എ.കെ. 47 തോക്കുകൾ…