വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉൾപ്പെടെ അൻപത് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബർ പതിനാല് മുതൽ ആകെ 350നടുത്ത് വിമാനങ്ങൾക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നടക്കം ഭീഷണി സന്ദേശങ്ങൾ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജൻസികൾ വിദേശ…

Read More

വിമാനങ്ങൾക്ക് 24 മണിക്കൂറിനിടെ മൂന്ന് ബോംബ് ഭീഷണി ; എല്ലാം വ്യാജമെന്ന് കണ്ടെത്തൽ

രാജ്യത്ത് 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് മൂന്ന് വിമാനങ്ങൾക്ക്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിസ്താര വിമാനം (യുകെ 17) ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു. ജയ്പൂർ-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും (IX 196) ഭീഷണിയുണ്ടായി. അതും വ്യാജമാണെന്ന് തെളിഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനും (ക്യുപി 1366) പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബോംബ് ഭീഷണിയുണ്ടായി….

Read More

എയർ ഇന്ത്യ വിമാനങ്ങൾ പുതിയ ലുക്കിൽ; ചിത്രങ്ങൾ പുറത്ത്

 പുതിയ ‘ലുക്കിൽ’ എയർ ഇന്ത്യ വിമാനങ്ങൾ.  ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തും. Here’s the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming…

Read More

വ്യോമയാന ചരിത്രത്തിലെ വൻകരാർ; ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾ വാങ്ങുന്നു

എയർബസിൽ നിന്ന് 500 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് ഇൻഡിഗോ. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ റെക്കോർഡാണിത്. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറിൽ ഒപ്പിട്ടതിനു പിന്നാലെയാണ് ഇൻഡിഗോയുടെ തീരുമാനം. വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ജൂൺ 19ന് പാരിസ് എയർ ഷോയിൽവെച്ചാണ് ഒപ്പുവെച്ചത്. ഇൻഡിഗോ ബോർഡ് ചെയർമാൻ വി.സുമന്ത്രനും ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സും എയർബസ് സി.ഇ.ഒ ഗില്ലോമെ ഫോറിയും എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റിയൻ ഷെററും ചേർന്നാണ് ഒപ്പിട്ടത്. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ…

Read More

എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു; 100 ബില്യൻ ഡോളറിലേറെ ചെലവ്

500 വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം. ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും….

Read More