ജപ്പാനിൽ വിമാനം കത്തിയമർന്നു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടോകിയോ ഹനേദാ വിമാനത്താവളത്തിലാണ് 367 യാത്രക്കാരുമായെത്തിയ വിമാനം കത്തിയമർന്നത്. എന്നാൽ കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി…

Read More