
ദുബൈയിലെ മെട്രോ , ട്രാം സ്റ്റേഷനുകൾ ഇരട്ടിയിൽ ഏറെയാകും ; സംവിധാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി
എമിറേറ്റിലെ സുപ്രധാന പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോ, ട്രാം സംവിധാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി. 2040ഓടെ നിലവിലുള്ള മെട്രോ, ട്രാം സ്റ്റേഷനുകൾ ഇരട്ടിയിലേറെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ യോഗത്തിലാണ് വിശാല സാമ്പത്തിക പദ്ധതികളുടെ ഭാഗമായി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ദുബൈയിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 55 മെട്രോ സ്റ്റേഷനുകളും 11 ട്രാം സ്റ്റേഷനുകളുമാണുള്ളത്. 2030ഓടെ ഇത് 140 കി.മീറ്റർ നീളത്തിൽ വികസിപ്പിച്ച് 96 സ്റ്റേഷനുകളാക്കും. പിന്നീട് 2040ഓടെ 228 ചതുരശ്ര കി.മീറ്റർ മേഖലയിൽ ഉൾക്കൊള്ളുന്ന രീതിയിൽ…