
പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കിങ് നടപ്പാക്കാൻ ഒമാൻ
പുകയില ഉൽപന്നങ്ങൾക്ക് ആകർഷണം തോന്നിപ്പിക്കാത്ത വിധത്തിൽ ലളിതമായ പാക്കിങ് നടപ്പാക്കാൻ സുൽത്താനേറ്റ്. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്. ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തേയും രാജ്യമാണ് ഒമാൻ. എല്ലാ ഡിസൈനുകളും അവകാശവാദങ്ങളും പ്രമോഷനൽ അടയാളങ്ങളും നീക്കംചെയ്യുകയാണ് പ്ലെയിൻ പാക്കേജിങ്ങിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. അതേസമയം നിറം, ഫോണ്ട് തരം, വലുപ്പം എന്നിവ സംബന്ധിച്ച പ്രത്യേക നിയന്ത്രണങ്ങൾക്ക് കീഴിൽ ബ്രാൻഡ് നാമം നിലനിർത്തും.പുകയില ഉൽപന്നങ്ങളുടെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും പുതിയ നിയന്ത്രണങ്ങൾ…