ഐ എസ് ആർ ഒ പരീക്ഷയിലെ കോപ്പിയടി; പിന്നിൽ വൻ സംഘമെന്ന് പൊലീസ്

ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയമുണ്ട് കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്.ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ്‌ കുമാറാണെന്നും ഇയാൾ പരീക്ഷ എഴുതിയത് സുമിത്തിന് വേണ്ടിയാണെന്നും പൊലിസ്…

Read More