തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം മുടങ്ങും; മുൻകരുതൽ സ്വീകരിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്,…

Read More

കൊച്ചിയിൽ മഴക്കെടുതി; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, നിരവധി വീടുകളിൽ വെള്ളം കയറി

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ…

Read More

‘ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നു; പൊതുസ്ഥലങ്ങളിൽ സിഐടിയു ജനങ്ങളുടെ മേൽ കുതിരകയറുന്നു’: വിമർനവുമായി സുധാകരൻ

സി പി എമ്മിന്‍റെ പോഷക സംഘടനകളായ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി. സി…

Read More

‘ദീർഘദൂര ബസുകൾ രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി. രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം…

Read More

കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി വകുപ്പ് അറിയിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

Read More

ഛത്തീ​സ്ഗ​ഡി​ൽ 9 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ

ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യിൽ പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ട.  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമായി ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്.  ഇ​വ​രി​ൽ എ​ട്ടു​പേ​രെ ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ളെ നെ​യിം​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.  സജീവ പ്രവർത്തകരായ സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ…

Read More

‘സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും പൊളിച്ചു നീക്കണം’; ഹൈക്കോടതി

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്. അനധികൃത ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.  സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ…

Read More

യന്ത്ര തകരാര്‍; ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി. പലയിടത്തും വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിതുടങ്ങി. രാവിലെ 5.30ഓടെ മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റു ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ലെങ്കിലും മലയോര മേഖലകളിലുള്ളവര്‍ അലേര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ തീരദേശമേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.  

Read More

ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ളത്. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ മുഴുവൻ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കുമടക്കമാണ് അവധി. കോട്ടയത്താകട്ടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Read More