പല൪ക്കും 2024 സുന്ദരകാലമായിരുന്നും; അവരെ കാത്തിരിക്കുന്നത് മഹാദുരന്തം: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലാണ് കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട. എല്ലാവ൪ക്കും മോഹഭംഗത്തിൻറെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ…

Read More

പികെ ശശിക്കെതിരെ പാർട്ടി നടപടി തുടരുന്നു ; തെരഞ്ഞെടുക്കപ്പെട്ട രണ്ട് പദവികളിൽ നിന്ന് കൂടി നീക്കി

പാർട്ടി നടപടി നേരിട്ട പികെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി.പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെ എന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റിന്റെ തീരുമാനം. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആവും. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പികെ…

Read More

വോട്ട് കുറഞ്ഞു; മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമ‍ർശനം

മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ പാലക്കാട്ടെ സിപിഎം നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ് വിമ‍ർശനം ഉന്നയിച്ചത്. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കി, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റി, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമെന്നും ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു. പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത്…

Read More

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പികെ ശശിയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി; തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കും

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ അച്ചടക്ക നടപടി നേരിട്ട ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു….

Read More

പികെ ശശിയെ പോലെ ഇത്രയും നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; ഗണേഷ് കുമാർ

സിപിഎം പാർട്ടി നടപടി നേരിട്ട പികെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാർ. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു പുകഴ്ത്തൽ. നമ്മൾ ആരോപണം ഉന്നയിക്കുകയും തെളിവുണ്ടെന്ന് വെറുതെ പറയുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ കള്ളം പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതാണ് ഇപ്പോഴത്തെ…

Read More

‘സിപിഐഎം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി ഉണ്ടായിട്ടില്ല’ ; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് എം.വി ഗോവിന്ദൻ

സി.പി.ഐ.എം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി സാങ്കേതികമായി സ്ഥിരീകരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും അത്തരം വാർ‌ത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം ശശിക്കുണ്ടോയെന്നറിയല്ല.രാജി വെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനണ്. രാജിവെക്കാൻ പാർട്ടി പറഞ്ഞിട്ടില്ല. ഇപ്പോഴും പി.കെ ശശി ജില്ലാ കമ്മിറ്റി അംഗം തന്നെയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു….

Read More

പി.കെ ശശിയെ പാർട്ടി പദവികൾ നിന്നും നീക്കി; അച്ചടക്ക നടപടിയുമായി സിപിഎം

മുതിർന്ന നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരേ സിപിഎമ്മിൽ അച്ചടക്ക നടപടി. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലാനേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവിൽ വരും. ഇത് മൂന്നാം തവണയാണ് പി.കെ. ശശിക്കെതിരേ പാർട്ടിനടപടി വരുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന്…

Read More

‘ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ’്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി

സിപിഎമ്മിന്റെ ചില പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ടർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.

Read More