
ആദ്യപ്രതികരണം ചോദ്യത്തിനുള്ള മറുപടി മാത്രം, ഇപി വിവാദത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല; കുഞ്ഞാലിക്കുട്ടി
ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിതികരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്ന…