പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി പി.കെ കുഞ്ഞാലിക്കുട്ടി ; പ്രതിഷേധം പൊതുതാത്പര്യം മുൻനിർത്തി

പിവി അൻവ‍ർ എംഎൽഎക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയിൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം ദുസഹമാക്കുന്നതാണ് വനനിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോൾ സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചർച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അൻവറും…

Read More

മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നു; വയനാട് ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം: കുഞ്ഞാലിക്കുട്ടി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എത്രത്തോളം പണം കിട്ടിയാലും തികയാത്ത സ്ഥിതിയാണ്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും എത്രത്തോളം സംഭാവന നൽകാൻ ആകുമെന്ന് യോഗത്തിന് ശേഷം അറിയാൻ ആകും. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കിൽ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കും. പുനരധിവാസം വൈകിയതിൽ ദുരന്തബാധിതർക്ക് പരിഭവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ…

Read More

പെരിയ കൊലക്കേസ് വിധിയെ സ്വാഗതം ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി ; കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പ്രതികരണം

പെരിയ ഇരട്ടക്കൊലക്കേസ് വിധിയിലൂടെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയത് നീതീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം…

Read More

ജനങ്ങളെ ചേരി തിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു ; രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങളെ ചേരി തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷവോട്ട് ചിന്നിച്ചിതറിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അതിനാണ് സിപിഎം സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്‌നപരിഹാരശ്രമത്തിന് നായകത്വം വഹിച്ചയാളാണ് സാദിഖലി തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാല് ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് കുറഞ്ഞ് കിട്ടിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യും എന്ന ഒറ്റ കണക്കുകൂട്ടലിലാണ് സിപിഎം ആ പരസ്യം നൽകിയത്. അല്ലെങ്കിൽ മുസ്‌ലിം മാനേജ്‌മെന്റിന്റെ പത്രങ്ങളിൽ മാത്രം…

Read More

‘ബിജെപി വിട്ട് ഒരാൾ കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നത്?, പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാൻ’; പികെ കുഞ്ഞാലിക്കുട്ടി

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും. ഒരാൾ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിന് മത സൗഹാർദ്ദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്ന പരിഹാരത്തിന് പാണക്കാട്…

Read More

പാലക്കാട് സന്ദീപ് ഇഫക്ട് ഉണ്ടാകും ; സന്ദീപിൻ്റെ മുൻകാല നിലപാടുകൾ മാറിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും.ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ.സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വർഗീയ മുഖം നൽകാൻ ശ്രമിക്കുന്നവർ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവർ നല്ലവർ, അല്ലാത്തവർ മോശം എന്നാണ് സിപിഎം നിലപാട്….

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുനമ്പം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.. മുനമ്പം വിഷയം ചർച്ച ചെയ്യാൻ സാദിഖലി തങ്ങൾ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമർ ഫൈസി മുക്കം സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന രീതിയിലായിപ്പോയി. സമസ്തക്ക് ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വമുണ്ട്….

Read More

പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു, എല്ലാം ഉത്തരവാദിത്തവും ജനങ്ങൾ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഗൗരമായി എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിന് വഴങ്ങില്ല. അനുദിനം വഷളാവുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലീം ലീഗ് സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും…

Read More

‘ലീഗിന്റെ കൊടി ഉണ്ടോ എന്ന് സിപിഐഎം നോക്കണ്ട’; കൊടി വിഷയത്തിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി

വയനാട്ടിൽ രാഹുലിന്റെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പതാക വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഐഎം നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറ‌‌ഞ്ഞു. രാജ്യത്തിന്റെ പലയിടത്തും സിപിഐഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകൂ. രാജ്യത്തിന്റെ പലയിടത്തും രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിന് കഴിയൂ. രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ…

Read More

സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി

ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബീഹാറിലെ നിതീഷ് കുമാർ എന്നും വേലിപ്പുറത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണി യോഗത്തിൽ തന്നെ നിതീഷ് മറുകണ്ടം ചാടും എന്ന സംശയം ഉണ്ടായിരുന്നു. ഈ നിലപാട് മാറ്റത്തിന് നിതീഷിന് ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്കിലെ വർധന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ്. കേന്ദ്ര…

Read More