‘വാളുകൊണ്ട് മാത്രമല്ല, വാക്കുകൊണ്ടും മനുഷ്യരെ കൊല്ലാനാകുമെന്ന് സിപിഎം നേതാവ് ദിവ്യ കാണിച്ചു’: വിമർശിച്ച് പി.കെ കൃഷ്ണദാസ്

വാളുകൊണ്ട് മാത്രമല്ല, വാക്കുകൊണ്ടും മനുഷ്യരെ കൊല്ലാന്‍ സാധിക്കുമെന്നാണ് കണ്ണൂരിലെ സി.പി.എം. നേതാവ് പി.പി. ദിവ്യ കാണിച്ചുനല്‍കിയിരിക്കുന്നതെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. സി.പി.എം കൊലയാളികള്‍ക്കൊപ്പമാണ്. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദി ദിവ്യയാണെന്നതിന് തെളിവുണ്ടായിട്ടും കേസെടുക്കാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും ആഭ്യന്തരവകുപ്പും ദിവ്യയ്‌ക്കൊപ്പമാണ്. എല്ലാസാഹചര്യ തെളിവുകളും ഉണ്ടായിട്ടും ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിന്…

Read More

ആർഎസ്എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു: യുഡിഎഫ് – എൽഡിഎഫ് നേതാക്കൾക്കെതിരെ  വിമർശനവുമായി പി.കെ കൃഷ്ണദാസ്

യു.ഡി.എഫ് – എൽ.ഡി.എഫ് നേതാക്കൾക്കെതിരെ വിമർശനവുമായി ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ്. ആർ.എസ്.എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. ഭരണകക്ഷി എം.എൽ.എ. സംസ്ഥാന മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരെ ശബ്ദിക്കാതെ എ.ഡി.ജി.പി. എം.ആർ അജിത്കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കണ്ടത് പ്രതിപക്ഷനേതാവ് വലിയ പ്രശ്നമാക്കുമ്പോൾ കോൺഗ്രസ് –…

Read More