
കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ; ആരോപണങ്ങൾക്ക് പിന്നിൽ കുര്യന്റെ ബുദ്ധിയെന്ന് അനിൽ ആന്റണി
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെയും ആരോപണങ്ങൾ ശരിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും കടുത്ത ഭാഷയിലാണ് അനിൽ ആന്റണി വിമർശിച്ചത്. പരാജയ ഭീതിമൂലം കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനിൽ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പിജെ കുര്യനാണെന്നും വ്യക്തമാക്കി. ‘കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാർ എത്തിയത്. ആരോപണങ്ങൾക്ക്…