പിറവം പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.

Read More

എത്ര മനോഹരം..! പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം

സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് അരീക്കല്‍ വെള്ളച്ചാട്ടം. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികളുടെ മനസു കീഴടക്കുന്ന മനോഹര വെള്ളച്ചാട്ടമുള്ളത്. പ്രാദേശിക സഞ്ചാരികള്‍ ധാരാളമായി എത്തുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. സമൂഹമാധ്യമങ്ങളിലൂടെ അരീക്കല്‍ വെള്ളച്ചാട്ടം വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇപ്പോള്‍ സഞ്ചാരികളെത്താറുണ്ട്. മഴക്കാലമായാല്‍ സജീവമാകുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. മഴ കൂടുന്നതോടെ വെള്ളച്ചാട്ടത്തിന്റെ വശ്യതയും ശക്തിയും വര്‍ധിക്കും. കരിങ്കല്ലുകള്‍ വിരിച്ച നടവഴി സഞ്ചാരികളുടെ യാത്ര എളുപ്പമാക്കും. മുകളിലും താഴെയും നിന്നും സഞ്ചാരികള്‍ക്കു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വലിയ…

Read More