‘തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈകെട്ടി നോക്കിനിൽക്കില്ല’; കടുത്ത ഭാഷയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

 മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസം​ഗത്തിൽ പറയുന്നു.  സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ എന്നായിരുന്നു പാലക്കാട് കണ്ണാടിയില്‍ ഇന്നലെ നടത്തിയ…

Read More

‘ഉള്ളിലെ സംഘി പുറത്ത് വരുന്നു’; ‘പാണക്കാട്’ തങ്ങൾക്കെതിരായ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല: രാഹുൽ മാങ്കൂട്ടത്തിൽ

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായ വിജയന്‍റെ പ്രസ്കതാവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നു എന്നാണ് പിണറായി പാലക്കാട് പറഞ്ഞത്. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി…

Read More

‘മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആന്റി’; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് നടി നവ്യാ നായർ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നവ്യാ നായർ. ‘വിജയൻ അങ്കിൽ’ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. ഇടയ്‌ക്ക് മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും നവ്യക്ക് അവസരം ലഭിക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെമ്മീൻ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനിൽ നിന്നാണ് മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചതെന്നും നവ്യ വീഡിയോയിൽ പറയുന്നുണ്ട്. ചെമ്മീൻ…

Read More

ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാനുണ്ട്. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മറ്റ് പല കാര്യങ്ങളിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്. സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു….

Read More

‘ഇളംമനസ്സിൽ കള്ളമില്ല’, മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം; ക്ലാസിൽ ഇരിക്കാൻ പറഞ്ഞാലും കുട്ടികൾ വരും; മുഖ്യമന്ത്രി

നവകേരള സദസ്സ് കുട്ടികൾ കാണാൻ വന്നത് എതിർക്കപ്പടേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇളംമനസ്സിൽ കള്ളമില്ല. ക്ലാസിൽ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികൾ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോൾ അവർ വരും. അതിനെ പ്രതിപക്ഷം വിമർശിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ”ഞങ്ങൾ ഇപ്പോൾ കാണുന്നത്, അവിടെ നിന്നിറങ്ങി ഓടി, സ്‌കൂളിന്റെ മതിലിന്റെമേൽ നിന്ന്, ചെറിയ കുട്ടികൾ കൈവീശി ചിരിക്കുകയും ഒക്കെ ചെയ്യുകയാണ്. കേരളത്തിന്റെ മന്ത്രിസഭയെ ആകെ ഒന്നിച്ച് കാണാനുള്ള…

Read More

നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും

നവകേരള സദസ്സ് ആറാം ദിനമായ ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തൊടെ ജില്ലയിലെ നവകേരള സദസ്സ് പരിപാടിക്ക് തുടക്കമാകും. കൽപറ്റ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ പൊതു സമ്മേളനം . ഉച്ചക്ക് സുൽത്താൻ ബത്തേരിയിലും വൈകീട്ട് മാനന്തവാടിയിലും പരിപാടി നടക്കും. രാത്രിയോടെ പര്യടനംകോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. കാസർകോട്,കണ്ണൂർ ജില്ലകളിലായി 16 നിയമസഭ മണ്ഡലങ്ങളിൽ ആണ് ഇതിനോടകം നവകേരള സദസ്സ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ പര്യടനത്തിനിടെയുള്ള ആദ്യ മന്ത്രിസഭ…

Read More

‘മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കരുത്, സാമൂഹികസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നല്‍കി’: വി മുരളീധരൻ

സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഹന്തയും കാരണം കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുന്നു. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം ഞെരുക്കുന്നു എന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്ന കണക്കുകളിൽ വ്യത്യാസമുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്. മണ്ടൻ കളിച്ച് ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുത്. രാജ്യത്തിലെ നിയമങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാവണമെന്ന് വി…

Read More

മൈക്ക് വിവാദം ; തലയൂരി സർക്കാർ, തുടർ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിനെ തുടർന്ന് കേസ് എടുത്ത സംഭവത്തിൽ നിന്ന് തലയൂരാൻ ശ്രമവുമായി സംസ്ഥാന സർക്കാർ. കേസിൽ തുടർനടപടികൾ വേണ്ടന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേസ് വൻ നാണക്കേടായാതോടെയാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി. ചിരിപ്പിച്ച് കൊല്ലരുതെന്ന പരിഹസിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചു. മൈക്കിലുണ്ടായ ഈ…

Read More

മൈക്ക് വിവാദം ; തലയൂരി സർക്കാർ, തുടർ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിനെ തുടർന്ന് കേസ് എടുത്ത സംഭവത്തിൽ നിന്ന് തലയൂരാൻ ശ്രമവുമായി സംസ്ഥാന സർക്കാർ. കേസിൽ തുടർനടപടികൾ വേണ്ടന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേസ് വൻ നാണക്കേടായാതോടെയാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി. ചിരിപ്പിച്ച് കൊല്ലരുതെന്ന പരിഹസിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചു. മൈക്കിലുണ്ടായ ഈ…

Read More

ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റ്; പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന്…

Read More