‘എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട് ഉണ്ട്; വീണ വിജയനും എം സുനീഷും ഉടമകള്‍’: ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ…

Read More

അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ; മോദി അടുത്ത വർഷം വിരമിക്കും: അരവിന്ദ് കെജ്രിവാൾ

നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.  പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം…

Read More

ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രിയും പാര്‍ട്ടിയും അദാനിമാരാകുന്നു: കെ സുധാകരന്‍

ജനങ്ങള്‍ കുചേലന്മാരാകുകയും  മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  8 വര്‍ഷത്തെ ഭരണത്തിന്‍റെ  ആകെത്തുകയെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഖജനാവ് കാലിയായി ജനങ്ങള്‍ പിച്ചച്ചട്ടി എടുക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ബീച്ച് ടൂറിസം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. കനത്ത മഴയത്ത് ജീവിതം  വഴിമുട്ടി നില്ക്കുമ്പോള്‍ ലോകകേരള സഭയെന്ന മാമാങ്കത്തിന് വീണ്ടും കോടികള്‍ അനുവദിച്ചു.   ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി…

Read More

വിദേശയാത്രയ്ക്ക് സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?; പരിഹസിച്ച് എകെ ബാലന്‍

 മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും  വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക്  വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് .വിദേശയാത്രയ്ക്ക്  കേന്ദ്രസർക്കാരിന്‍റെ  അംഗീകാരത്തിന് പകരം…

Read More

എസ്എൻസി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല; 41 -ാം തവണയാണ് മാറ്റിവയ്ക്കുന്നത്

എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. ലാവലിൻ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് ഇന്ന് പരിഗണനയ്ക്ക് എത്താത്തത്. ജസ്റ്റിസുമായി സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് പല കേസിലും വാദം തുടർന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതിക്ക് ഇന്ന് പരിഗണിക്കാനായില്ല. ഇത് മൊത്തത്തിൽ 41 -ാം…

Read More

എൽഡിഎഫ് ഘടകകക്ഷികൾ ഏറാന്‍മൂളികളുടെ സംഘം: സതീശൻ

സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന്  സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി…

Read More

പിണറായിക്ക് നിർണായകം; എസ്എൻസി ലാവ്ലിന്‍ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് പരിഗണിക്കുന്നത്. വിചാരണ നേരിടണമെന്ന് കോടതി…

Read More

‘കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ’; ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് സതീശൻ

ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ രം​ഗത്തെത്തിയത്.  സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ?. ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ്…

Read More

മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല; ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ  മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന്  രമേശ് ചെന്നിത്തല. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്താണ് സംഭവിച്ചത്?.  മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല. രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം  മാപ്പ് ആർഹിക്കാത്ത കുറ്റമാണ്.രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു.   ചെന്നിത്തല…

Read More

വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരം: കെ സുരേന്ദ്രൻ

കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്നും അതിനാല്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എന്‍ഡിഎ ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കള്ള പ്രചരണം നടത്തുകയാണ്.  കേരളത്തിലേത് ഫ്ലക്സ് ബോര്‍ഡ് എംപിമാരാണ്. എന്‍കെ പ്രേമചന്ദ്രൻ ഏറ്റവും വലിയ ഫ്ലക്സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്….

Read More