
‘ഞാനോ സർക്കാരോ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല’; ദി ഹിന്ദു പത്രത്തിന്റെ വിശദീകരണം തള്ളി മുഖ്യമന്ത്രി
‘ദി ഹിന്ദു’ പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്‌മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇൻറർവ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാൾ എത്തി. അയാൾ അരമണിക്കൂറോളം ഇരുന്നു. എന്നാൽ…