എൻ.എൻ കൃഷ്ണദാസിന്‍റെ മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവന ശരിയല്ല; കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശൻ

കോഴ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎമാർക്ക് കോഴ എന്നത് ക്രിമിനൽ കുറ്റമാണെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മറച്ചുവെച്ചു. മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണം. മാധ്യമങ്ങൾക്കെതിരെ പാലക്കാട്ടെ സിപിഎം…

Read More

നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു; മുഖ്യമന്ത്രി

നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയതയില്ലാത്ത നാടല്ല, വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്ന്…

Read More

‘നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നത് ‘; നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിൻറെ വിഷയത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിൻറെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണ മായും ഓൺലൈൻ…

Read More

‘എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു’; ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി

പി.വി അൻവറിനെതിരേ പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണിയുണ്ടെന്നും ഇത്തരം ഭീഷണികളൊന്നും പുതുമയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച്.കണാരൻ ദിനാചരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. അതു തന്നെയാണ് ജനങ്ങൾ എൽഡിഎഫിനു നൽകുന്ന പിന്തുണയുടെയും അടിസ്ഥാനം. ശരിയായ നിലപാട് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊള്ളുന്നുണ്ട്. ഇത് എല്ലാ കാലത്തും പാർട്ടി സ്വീകരിച്ചു വരുന്ന…

Read More

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം, മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാർത്തകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ ആദ്യം റിപ്പോർട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ പരിശോധിക്കണം- മുഖ്യമന്ത്രി പറഞ്ഞു. പത്രപ്രവർത്തനം സേവനമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാൾ നാലാം…

Read More

കെ റെയിൽ പദ്ധതി ; കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ റെയില്‍ പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. കെ റെയില്‍ വിഷയം വീണ്ടും കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കെ റെയില്‍ പദ്ധതിചര്‍ച്ചയായത്. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ…

Read More

‘തനിക്ക് ഒന്നും മറച്ച് വെക്കാനില്ല , അത് അനാവശ്യമായ പരാമർശം’ ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്

ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവർണർ മനസിലാക്കിയിട്ടുള്ളത്….

Read More

നവകേരള സദസിലെ പ്രസംഗം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

Read More

പ്രതിപക്ഷത്തിന് നേർക്ക് നടന്ന് ശിവൻകുട്ടി; വിലക്കി മുഖ്യമന്ത്രി

നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് നേരെ നടന്നടുത്ത വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യത്തോര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. പെട്ടെന്ന് പ്രതിഷേധത്തിന് നേർക്ക് മുഷ്ടി മടക്കി നടന്ന ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽ തന്നെ മുഖ്യമന്ത്രി തടയുകയായിരുന്നു. ശിവൻ കുട്ടിയുടെ കൈയിൽ തട്ടിയ മുഖ്യമന്ത്രി അരുതെന്ന് സൂചന നൽകി. ഉടൻ തന്നെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ…

Read More

ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്: ഗവര്‍ണര്‍

ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട്  ചോദ്യമുന്നയിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവർണർ കുറ്റപ്പെടുത്തി 3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Read More