മുഖ്യമന്ത്രിക്കെതിരെ പരിഹസവുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യ​ഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ​ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.  അതേസമയം, ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെയും പ്രതിപക്ഷ നേതാവ്…

Read More

‘ഇത്തരം അസംബന്ധം ഭൂലോകത്തുണ്ടാകില്ല’; ക്ലിഫ് ഹൗസിലെ തൊഴുത്തിന് 42 ലക്ഷം എന്നത് തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണ്. കാലിത്തൊഴുത്തിൽ പാട്ട് ഉണ്ട് എന്നായിരുന്നു വിമർശനം. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതിൽ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചതും തുക അനുവദിച്ചതും. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ കുടിശികയായ 7100.32 കോടി രൂപ…

Read More

‘മുഖ്യമന്ത്രിയുടേത് ജനവികാരം മാനിക്കാത്ത ഏകാധിപതിയുടെ ശബ്ദം; കെ സുധാകരൻ

ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് ഘടകകക്ഷി യോഗത്തിൽ പറഞ്ഞതായുള്ള മാധ്യമ വാർത്തകൾ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുകുത്തുംവരെ കോൺഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡൻറ് വ്യക്തമാക്കി. സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാനാണ് സെസ്…

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തിരക്കി മുഖ്യമന്ത്രി; നന്ദി അറിയിച്ച് കുടുംബം

ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ ചാണ്ടി ഉമ്മനോടാണ് മുഖ്യമന്ത്രി ഫോണിൽ വിവരങ്ങൾ തിരക്കിയത്.‌ ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു.  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ…

Read More

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകീട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി…

Read More

പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഓഫീസ് നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകുന്നേരം ഓഫീസ് ഉത്ഘാടനം ചെയ്തു. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി, കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളാണ് നോര്‍ക്ക സെന്ററിന്റെ ഏഴാം നിലയിലുള്ള ഓഫീസില്‍ പ്രവര്‍ത്തിക്കുക.  

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. ……………………………………… സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ………………………………………… മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ………………………………………. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്…

Read More

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചർച്ചയായേക്കും

ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർലൈൻ, വായ്പാപരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച്ച വരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം. 

Read More