മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി. കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മേയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്.  

Read More

‘മൈ ലൈഫ് ആസ് എ കോമ്രേഡ്’; കെ.കെ. ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരളത്തിൽ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. പൂക്കൾ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാത. കെ കെ ഷൈലജയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയത്. ആ വിശ്വാസം പൂർണ്ണമായും ഷൈലജ കാത്തു.കൊവിഡിനെ ഒരു…

Read More

കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പിണറായി വിജയൻ

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിലേക്ക് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്ദേ ഭാരത് അനുവദിച്ചതിൽ കേരളത്തിന്റെ നന്ദി അറിയിച്ച അദ്ദേഹം സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഇന്ത്യക്ക് തന്നെ അഭിമാനമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗത…

Read More

‘ഉറപ്പാണ് അഴിമതി’ ; മുഖ്യമന്ത്രി കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി:  കെ.സുധാകരൻ

കേരളത്തിന്റെ മുഖ്യമന്ത്രിക്ക്  കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി നിർബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കമ്മിഷൻ കൊടുത്താൽ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയൻ അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം. കെ.സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ്: ‘കമഴ്ന്നു വീണാൽ കാൽപ്പണം’ എന്നൊരു നാട്ടുചൊല്ലുണ്ട്, കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിർബന്ധമാണ്. ഓരോ പ്രവർത്തികളിലൂടെയും…

Read More

കൊവിഡ് മഹാമാരിക്ക് മുന്നിൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തുകയുണ്ടായി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടുവെന്നും എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ…

Read More

എലത്തൂരിൽ മരിച്ചവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

എലത്തൂരിൽ ട്രെയിനിന് തീവെച്ചതിനെ തുടർന്ന് മരിച്ചവരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മട്ടന്നൂർ  പാലോട്ട് പള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കുടുംബങ്ങൾക്ക് കൈമാറി. ഇതിനു ശേഷം മുഖ്യമന്ത്രിയുമായി തീവെപ്പ് കേസിലെ അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ…

Read More

എലത്തൂർ തീവെപ്പ്; മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

എലത്തൂർ തീവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൂടാതെ സർക്കാർ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.50-ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ട്രെയിൻ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ…

Read More

‘നല്ല ഓർമകൾ’; പുതിയ യുഎഇ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ച് പിണറായി വിജയൻ

യുഎഇ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണു മുഖ്യമന്ത്രി പുതിയ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ചത്. ഷെയ്ഖ് മൻസൂറിന്റെ സ്ഥലം സന്ദർശിച്ചതും തനിക്ക് അവിടെ നിന്നു ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമ്മകളാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. യുഎഇയുമായുള്ള കേരളത്തിന്റെ ബന്ധം ഷെയ്ഖ് മൻസൂറിന്റെ പിന്തുണയിൽ കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി കുറിച്ചു. ദിവസങ്ങൾക്കു മുമ്പാണ് ഫെഡറൽ സുപ്രീം കൗൺസിലിന്റെ അനുമതിയോടെ യുഎഇ പ്രസിഡന്റും അബുദാബി…

Read More

ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് ഞാനും പിണറായി വിജയനും ഒന്ന്; വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമെന്ന് എം.കെ സ്റ്റാലിൻ

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ക്ഷണിച്ചതിൽ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ്. സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാൻ പ്രധാന പങ്ക് വഹിച്ചു. വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെനും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം…

Read More

ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്ക് താങ്ങാനാകുന്നില്ല; അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

വിമാനയാത്രാനിരക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉത്സവകാലത്ത് ഉയർന്ന യാത്രാനിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഗൾഫിലേക്കടക്കമുള്ള യാത്രക്കാർക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായത്. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ…

Read More