
സംസ്ഥാനത്ത് രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും: മുഖ്യമന്ത്രി
കേരളത്തിൽ പുതുതായി രണ്ട് ഐടി പാർക്കുകൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം സ്റ്റാർട്ടപ്പുകളിൽമാത്രം 20000 തൊഴിലവസരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐടി പാർക്കുകൾക്ക് പുറമെ, ഐടി ഇടനാഴികൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. തിരുവനന്തപുരം–കൊല്ലം, എറണാകുളം –ആലപ്പുഴ, എറണാകുളം — കൊരട്ടി, കോഴിക്കോട് –കണ്ണൂർ എന്നീ ഐടി ഇടനാഴികളാണ് തുടങ്ങുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടക്കുകയാണ്. സ്റ്റാർട്ടപ്പുകൾ വന്നതോടെ യുവാക്കൾ തൊഴിലന്വേഷകരെന്നതിൽനിന്ന് തൊഴിൽ ദാതാക്കളിലേക്ക് മാറി. വിപ്ലവകരമായ…