
ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ മുദ്രാവാക്യം വിളി; ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദൻ
ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ ഉണ്ടായ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാവരും ചേർന്ന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. അതിൽ ഉയർന്ന മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമാണ്. കാര്യത്തിൽ എടുക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച്…