സഹകരണ മേഖലയിലെ പണം ആർക്കും നഷ്ടമാകില്ല;ആർക്കും ആശങ്ക വേണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. കേരളത്തിന്റെ അഭിവൃദ്ധി സഹകരണ മേഖലയാണ് എന്ന് കണ്ടാണ് ഈ നീക്കം. സഹകരണ മേഖലയെ തകർക്കാം എന്ന് കരുതേണ്ട. മൾട്ടി സ്റ്റേറ്റ് സഹകരണ…

Read More

‘എന്തു പിണക്കം?’; ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി

ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽനിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി എന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിൽനിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല, തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി കാസർകോട് തന്നെ മറ്റൊരു വേദിയിൽ പ്രതികരിച്ചു. പനയാൽ സിപിഎം ലോക്കൽ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയൻ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്. ‘ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുൻപ് അയാൾ അനൗൺസ്‌മെന്റ് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിനു ശേഷമാണ് സ്‌നേഹാഭിവാദ്യം…

Read More

പ്രസംഗത്തിനിടെ അനൗൺസ്‌മെന്റ്: കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്‌മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്‌മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന്…

Read More

ആദ്യ ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സ്; ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി

ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ ലഭിക്കുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ കഴിയൂ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ചാനൽ തുടങ്ങിയത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിലൂടെ ഇതിലേക്ക് ജോയിൻ ചെയ്യാം. ചാനൽ ആരംഭിച്ച് ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സിനെ ലഭിച്ചു.

Read More

‘പിവി എന്ന ചുരുക്കുപ്പേര് പിണറായി വിജയന്‍ തന്നെ’: കുഴൽനാടൻ

മാസപ്പടി വിവാദത്തില്‍ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിജിലന്‍സാണ് സര്‍ക്കാരിന്‍റെ ശക്തമായ ആയുധം. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ…

Read More

സഭ്യേതരമായ സംസാരം ഉണ്ടാകുന്നു; അത് നിയമസഭയുടെ അന്തസ്സിന് ചേർന്നതല്ല: മുഖ്യമന്ത്രി

നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. അവരവർക്ക് ബോധ്യമില്ലാത്ത കാര്യങ്ങൾ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ; ആയുരാരോഗ്യവും സന്തോഷവും നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ആം പിറന്നാള്‍ ദിനം. രാജ്യവ്യാപകമായി രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു. 1987ല്‍…

Read More

‘മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും, പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും’; ആന്റണി രാജു

മന്ത്രി സഭ പുനസംഘടന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാൽ പോകുമെന്നും പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു.

Read More

‘അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു, ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്’; കെ. മുരളീധരൻ

സോളാർ കേസ് ഗൂഢാലോചനനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം ദിവസം കാണാൻ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണ്. നിഷ്പക്ഷ അന്വേഷണം ഈ കേസിൽ വേണം. വിഷയത്തിൽ കെ.പി.സി.സി നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഡാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണം. ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ…

Read More