
മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസത്തിന്റെ മാതൃക; മുഖ്യമന്ത്രി പിണറായി വിജയൻ
ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിന്‍റെയും ഭരണ നിര്‍വ്വഹണത്തിന്‍റേയും പുതിയ മാതൃകകള്‍ പലപ്പോഴും നമ്മുടെ സംസ്ഥാനം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സമൂഹത്തിന്‍റേയും ക്രിയാത്മകവും സജീവവുമായ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് ജനാധിപത്യമെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ മാതൃകകള്‍ നാം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ഭരണ…