തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കൂടാതെ പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നെ ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും പറഞ്ഞ ​ഗവർണർ, തന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി…

Read More

ഗവര്‍ണറുടേത് ജല്‍പനങ്ങൾ, ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്ഐ ബാനറിന് പിന്നിൽ…

Read More

‘മുഖ്യമന്ത്രി എന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നു’; കെ സുധാകരൻ

മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും. പ്രതിഷേധം സ്വാഭാവികമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കിൽ കല്ലെറിയാൻ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. പ്രതിഷേധിക്കാൻ പാടില്ലേ. അതിന് പാടില്ലെങ്കിൽ കേരളം…

Read More

ഗൺമാൻ മർദിക്കുന്നത് കണ്ടില്ല, അംഗരക്ഷകർ പ്രവർത്തിക്കുന്നത് തനിക്കൊന്നും പറ്റാതിരിക്കാൻ; മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ അനിൽകുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. യൂണിഫോമിട്ട പൊലീസുകാർ തടയുന്നതാണ് താൻ കണ്ടത്. പാഞ്ഞടുത്ത പ്രതിഷേധക്കാരെ തള്ളിമാറ്റാനാണ് അവർ ശ്രമിച്ചത്. ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് താൻ കണ്ടിട്ടില്ല. തനിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അംഗരക്ഷകർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത്…

Read More

കേന്ദ്ര നിലപാട് തിരുത്തണം; സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിൽ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി

ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്. വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ…

Read More

‘മുഖ്യമന്ത്രി മാപ്പു പറയണം’; തോമസ് ചാഴികാടനെ പിന്തുണച്ച് കെ സുധാകരന്‍

തോമസ് ചാഴികാടൻ എംപിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. ചാഴികാടനെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് കേരള കോൺഗ്രസ് എന്നും സുധാകരൻ പറഞ്ഞു. കെ എം മാണിയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടൻ എംപിയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോൺഗ്രസ്- എം എന്ന് സുധാകരൻ ചോദിച്ചു. കെ എം മാണിയെ പാലായിൽപോലും…

Read More

ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക്; ഏകോപിത സംവിധാനം ഒരുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത്…

Read More

മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തുന്നു: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരൻ വിമർശിച്ചു. നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു. കോടതി നോട്ടീസ് നൽകിയ സ്ഥിതിക്കു നടപടികൾ നടക്കട്ടെ. പിണറായി വിജയൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ആണ് പണം വാങ്ങിയതെങ്കിൽ വിമർശിക്കില്ലായിരുന്നു. സമ്മേളനങ്ങൾക്ക് പാർട്ടികൾ പണം…

Read More

‘നിങ്ങൾ വേവലാതിപ്പെടണ്ട’, നോട്ടീസ് വരട്ടെ; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.  കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്.  ‘മാധ്യമ പ്രവർത്തകർ സാധാരണ രീതിയിൽ റിപ്പോർട്ട് ചെയ്യണം. നിങ്ങൾ ആരെയെങ്കിലും കരിങ്കൊടി കാണിക്കാൻ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ…

Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; അടിയന്തര പ്രമേയ നോട്ടീസ് നൽകി തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്

കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ ടിഎൻ പ്രതാപൻ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഐഎം പ്രചാരണം നടത്തുമ്പോഴാണ് ടി.എൻ പ്രതാപന്‍റെ പിന്തുണ. അതേസമയം, ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച്…

Read More