‘എക്സ്പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ; മുഖ്യമന്ത്രി

പുതുവർഷ ദിനത്തിൽ ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’. ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ‘എക്സ്പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജീനിയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വിസാറ്റ്’ ഉൾപ്പെടെ…

Read More

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടമായപ്പോൾ ചെറുവിരൽ അനക്കിയില്ല;മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി

ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, ചെറുവിരൽ അനക്കാത്തവരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന് സംഘപരിവാർ തീരുമാനിച്ച അവസ്ഥയാണുള്ളത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്‍റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു . മതനിരപേക്ഷ ചിന്താഗതിക്കാർ ആക്രമണത്തെ അപലപിച്ചു. ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് നാല് വോട്ടിനായി കളിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.മണിപ്പൂരിൽ വംശഹത്യക്ക്…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി; ചികിത്സാ ധനസഹായമായി അനുവദിച്ചത് മുന്നരക്കോടിയിൽ ഏറെ രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയത്. 2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന്…

Read More

കേരളത്തിൽ നഗരസഭാ സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ലഭിക്കും; കെ.സ്മാർട്ട് ഒരു സുവർണ അവസരമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് മുതൽ നഗരസഭ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാകും. കെ സ്മാർട്ട്‌അപ്പ് മലയാളികൾക്ക് ആയി സംസ്ഥാന സർക്കാരിന്‍റെ പുതുവത്സര സമ്മാനമെന്ന് മന്ത്രി എംബിരാജേഷ് പറഞ്ഞു. 2024 ഏപ്രിൽ മുതൽ പഞ്ചായത്ത്‌ സേവനങ്ങളും ഓൺലൈൻ ആകും.ജനന മരണ വിവാഹ രജിസ്ട്രേഷൻ വരെ എല്ലാ സേവനങ്ങളും ഓൺലൈൻ ആകും.രാജ്യത്ത് ആദ്യം ആയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈൻ ആക്കാനുള്ള ശ്രമം.വിപ്ലവകരമായ മാറ്റം ആണ്‌ കെ സ്മാർട്ട്‌. പദ്ധതി യാത്ഥാർത്യമായതോടെ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു എന്ന് ഇനി കേൾക്കേണ്ടി…

Read More

‘കരുതലോടെ പുതുവത്സരത്തെ വരവേൽക്കാം’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം എന്ന് പിണറായി സന്ദേശത്തിൽ പറയുന്നു. പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം.വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്….

Read More

ഗവർണർ – സർക്കാർ പോര്; സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം സംസാരിക്കാതെ മുഖ്യമന്ത്രിയും ഗവർണറും

കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റേയും സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം സംസാരിക്കാതെയും, ഹസ്തദാനം ചെയ്യാതെയും മുഖ്യമന്ത്രി പിണറായി വിജയനും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും.അടുത്ത് അടുത്ത് ഇരുന്ന ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കാനും തയ്യാറായില്ല.സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാജ്ഭവനില്‍ ഇന്ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും…

Read More

കെ.ബി ഗണേഷ് കുമാറിന് സിനിമ വകുപ്പില്ല; തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിന് സിനിമ വകുപ്പ് നൽകില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണ് കെ.ബി ഗണേഷ് കുമാറിന് ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണ് വീണ്ടും കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിൽ ഉപയോഗിച്ചിരുന്ന ഓഫീസ് ഗണേഷിനും…

Read More

തൃശൂർ പൂരം പ്രതിസന്ധി ; യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ.ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായി യോഗം ചേരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കിയാണ് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍…

Read More

ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയം നിശ്ചയിക്കണം; ഹർജിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് മാറ്റം വരുത്തിയ ഹർജിയിലെ ആവശ്യം. സമയക്രമം അടക്കം നിശ്ചയിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട് . ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതിയിൽ സർക്കാർ…

Read More

ചെന്നൈയിൽ നടന്ന വൈക്കം സത്യാഗ്രഹ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം സത്യാഗ്രഹത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം മുഖ്യമന്ത്രി പിണാറായി വിജയനും പങ്കെടുത്തത്. ‘വൈക്കം വീരര്‍’ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കറുടെ ശവകുടീരത്തില്‍ ഇരുവരും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ശതവാര്‍ഷികാഘോഷം, ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു .രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മതപരമായും പ്രാദേശികമായും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള…

Read More