പൗരത്വ നിയമ ഭേദഗതിക്കെതിരെ അഞ്ചിടത്ത് ബഹുജന റാലി; മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഐഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസർകോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന്…

Read More

‘പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു, ശരശയ്യയിൽ കിടന്നാലും പോരാട്ടം തുടരും’; മാത്യു കുഴൽനാടൻ

മുതലാളിത്തത്തിനു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീർത്താലും പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു. കൽപറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര അസ്ത്രങ്ങൾ ഏൽക്കേണ്ടി വന്നാലും, ശരശയ്യയിൽ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തിൽനിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയിൽ നിൽക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമർശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല,…

Read More

‘കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം’; സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാ വർമ്മയ്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമ്മയ്ക്ക് സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് താഴെ: രാജ്യത്തെ ഉന്നത സാഹിത്യപുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങൾ. ‘രൗദ്ര സാത്വികം’ എന്ന കൃതിയാണ് ബഹുമതിയ്ക്ക് അർഹമായത്. നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി…

Read More

‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ മുഖ്യമന്ത്രി പേടിക്കേണ്ട’; വിമർശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാൽ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്മഭരായ എല്ലാവരും വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ട് വന്നില്ല. അവരുടെ ആശയ പാപ്പരത്വം ആണ് ആ തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ട്….

Read More

പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, വർഗീയ അജണ്ടയുടെ ഭാഗം; കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധവും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘ്പരിവാറിൻറെ ഹീന നടപടിയാണിത്. ഈ നടപടി രാജ്യാന്തര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. മുസ് ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതര പൗരന്മാരായി കാണുന്നു. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘ്പരിവാർ തലച്ചോറിൽ നിന്നാണ് വിഷലിപ്തമായ നിയമം ജന്മം കൊണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി….

Read More

പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രം​ഗത്ത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിലനിൽപിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. മതനിരപേക്ഷതയ്‌ക്കെതിരായ സംഘപരിവാറിന്റെ ദീർഘകാലമായുള്ള നീക്കങ്ങളുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമ മെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും…

Read More

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വർഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട…

Read More

‘പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി പോസ്റ്ററടിക്കുന്നു; പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല’: കെ. സുധാകരൻ

പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷനില്‍നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സി.പി.എം. എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന്  കെ. സുധാകരന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് പിണറായിയെന്നും എ.കെ.ജിയും പി. കൃഷ്ണപിള്ളയും ഇ.എം.എസും പകര്‍ന്നുതന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടിയെന്നും സുധാകരന്‍ പറഞ്ഞു….

Read More

ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; ആശങ്ക വേണ്ടെന്നും ഉടന്‍ നടപടിയെന്നും മുഖ്യമന്ത്രി

ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തിൽ വിമർശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെൻഷൻ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. കേന്ദ്ര വനം നിയമമാണ് പ്രശ്നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്ര നിയമപ്രകാരം വന്യ ജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ…

Read More

‘എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെയാണ് കോൺഗ്രസിലെ ചിലർ ബിജെപിയിലേക്ക് ഓടുന്നത്’; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്​ഗാനം നൽകുകയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുകയാണ്. കോൺഗ്രസുകാർ ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ. ആർക്കെങ്കിലും അതിന് ഗ്യാരണ്ടി പറയാൻ…

Read More