‘ബിജെപിയുടെ അൺ അപ്പോയിൻറഡ് വർക്കിംഗ് പ്രസിഡന്റാണ് പിണറായി വിജയൻ, പോരാട്ടം മോദിയും രാഹുലും തമ്മിൽ’; തെലങ്കാന മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനുവായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കേരള പ്രചരണം. രാഹുൽ ഗാന്ധിക്ക് വേണ്ടി മേപ്പാടിയിൽ പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി, രാഹുൽ ആണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്ന് വ്യക്തമാക്കി. അതിനർത്ഥം, വയനാടൻ ജനതയാണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്നും രേവന്ത് റെഡ്ഢി വിവരിച്ചു. ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം അഴിച്ചുവിട്ടത്. ബി ജെ പിയുടെ അൺ അപ്പോയിൻറഡ് വർക്കിംഗ് പ്രസിഡൻറാണ് പിണറായി വിജയനെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുന്നു,…

Read More

‘സഹകരണ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്, കരുവന്നൂർ വിഷയത്തിൽ നുണ പറയേണ്ട കാര്യം ഇല്ല’ ; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂര്‍ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരില്‍ കള്ളം പറയേണ്ട ആവശ്യമില്ലെന്നും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കലാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായാണ് സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപകരുടെ നിക്ഷേപത്തിന് കോട്ടംതട്ടാന്‍ പാടില്ല. അത് തിരികെ ലഭിക്കുമെന്നത് ഉറപ്പാണെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി പി ഐ എം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ…

Read More

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ പ്രോഗ്രസ് കാർ‌ഡ് വച്ച് വോട്ടു ചോദിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂരിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്‍ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിലാണ് ആദ്യ പരിപാടി, പിന്നാലെ തൃശൂരിലും ചാവക്കാടും നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും ഇടത് മുന്നണിയുടെ പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തും. വൈകീട്ട് അഞ്ച് മണിക്ക് പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കണ്ണൂരിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

Read More

കേജ്രിവാൾ ജയിലിലായപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടു: അബ്ദുല്ലക്കുട്ടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അഴിമതിക്കേസിൽ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. ഭരണഘടന വ്യവസ്ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക. കേജ്രിവാളിനെ അറസ്റ്റ് ചെയ്തതു പഴുതടച്ച അന്വേഷണത്തിനു ശേഷമാണ്. പിണറായിയുടെ കാര്യത്തിലും അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥയാണ്. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ സന്ധി…

Read More

ഇതാണ് റിയൽ കേരള സ്‌റ്റോറി, അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ കോർത്തതിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ കോർത്തതിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. വെറുപ്പിൻറെ പ്രചാരകർ നാടിനെതിരെ നുണക്കഥ ചമക്കുമ്പോൾ മലയാളികൾ മാനവികതയുടെ പ്രതിരോധം തീർത്തു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മാനവികതയുടേയും മനുഷ്യസ്‌നേഹത്തിൻറെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻറെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ…

Read More

‘കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സ്’; മുഖ്യമന്ത്രി പിണറായി വിജയൻ

 കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘പ്രകടന പത്രികയിൽ പൗരത്വ നിയമത്തെക്കുറിച്ചു കോൺഗ്രസിനു മിണ്ടാട്ടമില്ല. 8–ാം പേജ് നോക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നു. എന്നാൽ പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ല. ഇഡി വിഷയത്തിൽ പ്രതിപക്ഷം ആരുടെ കൂടെയാണെന്നു വ്യക്തമാക്കണം. ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. എന്നാൽ അവർ ആർഎസ്എസിന്റെ അജണ്ടയാണു നടപ്പാക്കുന്നത്. അഭയാർഥികളായി എത്തുന്നവരോടു മതപരമായ വേർതിരിവു കാണിക്കുന്നു. അഭയാർഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നു’’– മുഖ്യമന്ത്രി…

ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം; ബിജെപിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു: വി.ഡി സതീശൻ

കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ​ഗാന്ധിക്കെതിരെയും കോൺ​ഗ്രസിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നിൽക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോൺ​ഗ്രസ്-രാഹുൽ ​ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിൻ്റെ…