ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു….

Read More

മധ്യപ്രദേശിൽ പരിശീലനത്തിനിടയിൽ വിമാനം തകർന്ന് വീണു ;വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

മധ്യപ്രദേശിൽ പരീശീനലത്തിനിടയിൽ വിമാനം തകർന്നുവീണു. വനിതാപൈലറ്റിന് ഗുരുതര പരിക്കേറ്റു. വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വനിതാ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന ആസ്ഥാനമായുള്ള ചൈംസ് ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 172 എന്ന സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗുണ പൊലീസ് സബ് ഇൻസ്പെക്ടർ ചഞ്ചൽ തിവാരി പറഞ്ഞു. നീമച്ചിൽ നിന്ന് ധനയിലേക്ക് പറക്കുന്നതിനിടയിലാണ് വിമാനത്തിന് തകരാർ സംഭവിച്ചു. തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിച്ചത്. ഇതിനിടിയിൽ വിമാനത്തിന്റെ നിയ​ന്ത്രണം…

Read More

‘എക്‌സിറ്റ് വേ’ കടന്ന് മുന്നോട്ട്‌നീങ്ങി ഇന്റിഗോ വിമാനം; റൺവേയിൽ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി. തുടർന്ന് റൺവേയിൽ ഏതാനും മിനിറ്റുകൾ തടസമുണ്ടാക്കിയ വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാർക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.  അമൃതസറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പറ്റിയത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. റൺവേയിൽ നിന്ന് ടാക്‌സിവേയിലേക്ക്…

Read More

വിമാനം വൈകുമെന്ന് അനൗൺസ്മെൻ്റെ; പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരൻ്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു….

Read More

പൈലറ്റ് കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയെന്ന് പരാതി: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

ദുബായ്– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് ഹാജരാകാൻ വിമാന ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ‌ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മാർച്ച് മൂന്നിനാണ് ജീവനക്കാരിൽ ഒരാൾ പരാതി നൽകിയത്. ക്യാബിൻ ക്രൂവിന്റെ പരാതി ഇങ്ങനെ: ”ബോർഡിങ്ങിനു മുൻപ് പൈലറ്റിനായി ഏറെ…

Read More

നേതൃത്വത്തിന് ഭിന്നാഭിപ്രായം; സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്

നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ നടപടി എടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. കോൺ​ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയിൽ തുടരുമ്പോഴും സച്ചിൻ പൈലറ്റുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ ആവർത്തിച്ചു വ്യക്തമാക്കിയത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പ്…

Read More

ലിവിങ് ടുഗതറിനുശേഷം പിരിഞ്ഞു; തുടര്‍ന്ന് മര്‍ദനവും ഭീഷണിയും; പരാതിയുമായി എയര്‍ഹോസ്റ്റസ്

 ന്യൂഡല്‍ഹി ദ്വാരകയില്‍ എയര്‍ഹോസ്റ്റസിനെ മുന്‍ പൈലറ്റ് എന്ന് അവകാശപ്പെടുന്ന വ്യക്തി മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി. ജനുവരി 26-ന് സ്ത്രീയുടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. ഒരു ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് ഇരുവരും. സംഭവത്തില്‍ പ്രതിയായ ഹര്‍ജീത് യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഹര്‍ജീത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. 2022 ഡിസംബര്‍ മുതല്‍ ഒരുമിച്ച് താമസിക്കുന്നവരാണ് ഇരുവരും. എന്നാല്‍ പിന്നിട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ സ്ത്രീ ഒറ്റയ്ക്ക് ദ്വാരകയിലെ ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു….

Read More