
തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നു; 18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം: പൊലീസ്
പതിനെട്ടാം പടിക്ക് മേല്‍കൂര നിര്‍മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതില്‍ പൊലീസിന് വേഗത പോരെന്ന് ദേവസ്വം ബോര്‍ഡ് വിമര്‍ശിക്കുമ്ബോഴാണ് പൊലീസിന്റെ വിശദീകരണം. കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഫോള്‍ഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാര്‍പാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വര്‍ണ്ണം…