ശബരിമലയിൽ വൻ തിരക്ക് ; മല ചവിട്ടാതെ മടങ്ങി നിരവധി തീർത്ഥാടകർ

ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്. മലചവിട്ടത്തെ ഭക്തരിൽ പലരും മടങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകരാണ് മടങ്ങുന്നത്. പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തിയാണ് തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കെഎസ്ആർടിസി ബസുകളിൽ കയറാനും വൻ തിരക്കാണ്. അതേസമയം അധിക സർവീസ്…

Read More

ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും

അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഡിസംബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാൻ കമ്പനികൾക്ക് അവസരമുണ്ട്. വിദേശ തീർത്ഥാടകർക്ക് ലഭിക്കുന്ന…

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട്…

Read More

തിരുപ്പതിയിൽ വീണ്ടും പുലി; തീർത്ഥാടകർ ഭീതിയിൽ

തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിൽ സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ ഒരു പുലി കടിച്ചു…

Read More

സൗദിയിൽ ഗ്രാൻഡ് മോസ്‌കിലെത്തുന്ന വിശ്വാസികൾ പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ

ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്‌കിലെത്തുന്ന തീർത്ഥാടകർ തിരക്കൊഴിവാക്കുന്നതിനായി പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നിർദ്ദേശിച്ചു. ഗ്രാൻഡ് മോസ്‌കിൽ കിടന്ന് വിശ്രമിക്കുന്നതും, ഉറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നടപടികൾ ഗ്രാൻഡ് മോസ്‌കിലെ നിബന്ധനകൾക്ക് എതിരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. Dear guest of Allah,Please adhere to the rules and instructions.#Makkah_in_Our_Hearts pic.twitter.com/TtpWUo1DZF — Ministry of Hajj and Umrah (@MoHU_En) August 5, 2023 ഗ്രാൻഡ് മോസ്‌കിലെ ഇടനാഴികൾ, പ്രാർത്ഥനാ…

Read More

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.  ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജിദ്ദയിൽ ഓർഗനൈസേഷൻ…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണം

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർക്ക് സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നടപടികൾ നിർബന്ധമാണ്.

Read More

തീർഥാടകർക്ക് ജിദ്ദ-മക്ക സൗജന്യ ബസ് യാത്ര തുടങ്ങി

ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്തവർക്കായിരിക്കും സേവനം ലഭിക്കുക.  ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ്…

Read More

ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കണം; ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണം. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്താനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. 75,000ന് മുകളിൽ തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണം. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ പത്തനംതിട്ട ജില്ലാ കലക്ടർ ഉറപ്പുവരുത്തണം. അന്നദാന സൗകര്യങ്ങൾ ദേവസ്വം ഓഫിസർ…

Read More

തീർഥാടക വാഹനങ്ങളിൽ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി

ശബരിമല തീർഥാടകരുമായി വരുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകരുടെ വാഹനങ്ങൾ വലിയതോതിൽ അലങ്കരിക്കുന്നത് കർശനമായി വിലക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽനിന്ന് തീർഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി. ബസ് വലിയതോതിൽ അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ളാഹയിൽ ശബരിമല തീർഥാടകരുമായെത്തിയ ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം…

Read More