മ​ക്ക​യി​ല്‍ ഹാ​ജി​മാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ത​നി​മ​യു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ത​നി​മ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക​ഞ്ഞി​യും മ​റ്റു ഭ​ക്ഷ​ണ​ക്കി​റ്റും വി​ത​ര​ണം ചെ​യ്​​ത്​ ആ​ശ്വാ​സ​മാ​യി. ഹ​ജ്ജ് ക​ഴി​ഞ്ഞെ​ത്തി വി​വി​ധ അ​സു​ഖ​ബാ​ധി​ത​രും ക്ഷീ​ണി​ത​രു​മാ​യ ഹാ​ജി​മാ​ർ​ക്കും ഹ​റ​മി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് ത​ള​ർ​ന്ന്​ മു​റി​ക​ളി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ആ​ശ്വാ​സ​ത്തി​​ന്റെ തെ​ളി​നീ​രാ​വു​ക​യാ​ണ് ക​ഞ്ഞി​യും മ​റ്റു ആ​ഹാ​ര​ങ്ങ​ളും. ഹ​ജ്ജ് ദി​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജി​മാ​ർ സ്വ​യം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ന​മ​സ്‌​കാ​ര​ത്തി​നും ഉം​റ​ക്കും ഹ​റ​മി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​ർ രാ​ത്രി വൈ​കി​യാ​ണ് റൂ​മു​ക​ളി​ൽ തി​രി​ച്ചെ​ത്താ​റു​ള്ള​ത്….

Read More

ഉയർന്ന താപനില; പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി സൗ​ദി ആരോഗ്യമന്ത്രാലയം

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ശാ​ഇ​റി​ലെ ചി​ല പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​രി​ത​ല താ​പ​നി​ല 72 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ദീ​ർ​ഘ​നേ​രം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കും. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​നി​ല​യി​ലാ​ണ്. ഇ​ത് തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ കു​ട​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ദി​വ​സം മു​ഴു​വ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ എ​ല്ലാ ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ളും…

Read More

ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം ; 10 പേർ മരിച്ചു

ജമ്മു കശ്മീരിൽ ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. 33 പേർക്ക് പരിക്കേറ്റു. റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. പൊലീസും നാട്ടുകാരും ചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു….

Read More

ഹജ്ജ് സീസൺ ; തീർത്ഥാടകരെ മക്കയിൽ എത്തിക്കാൻ ബസ് സർവീസ് വർധിപ്പിച്ച് അധികൃതർ

ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​. നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും….

Read More

തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യ സേവനം

തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യസേവനം ഒരുക്കി സൗദി ആരോഗ്യ മന്ത്രാലയം. മസ്ജിദുൽ ഹറാമിൽ പ്രാർഥനക്കെത്തുന്നവർക്കായി പ്രത്യേകമായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് മേധാവി ഡോ. വെയ്ൽ മൊതൈർ അറിയിച്ചു. ഹറമിലെ കിങ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയിലും സഫ ഗേറ്റ് എന്നറിയപ്പെടുന്ന സൗദി പോർട്ടിക്കോയിലും അജിയാദ് പാലത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലുമാണ് തീർഥാടകർക്കായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ ഒരുക്കിയിട്ടുള്ളത്. റമദാനിൽ മക്കയിലും മദീനയിലും പള്ളികളിലെത്തുന്ന…

Read More

റമദാനിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കില്ലെന്ന് മന്ത്രാലയം

റമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റമദാനിൽ തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് ഒരു തവണ മാത്രമാണ് അനുമതി നൽകുന്നതെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ തീർത്ഥാടകർക്കും സുഗമമായ തീർത്ഥാടന അനുഭവം നൽകുന്നതിനും, തിരക്ക് കുറയ്ക്കുന്നതിനുമായാണ് റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി നിജപ്പെടുത്താനുള്ള തീരുമാനം.

Read More

മക്കയിലും മദീനയലും തിരക്ക് വർധിച്ചു; തീർത്ഥാടകർ മാസ്ക് ധരിക്കണമെന്ന് അധികൃതർ

വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ…

Read More

ഹാ​ജി​മാ​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സസ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കും

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ച്ചു. ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ്​ ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ്​​ ‘പി​ൽ​ഗ്രിം വി​​തൗ​ട്ട്​ ല​ഗേ​ജ്​’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ജി​ദ്ദ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ ബ്രാ​ഞ്ച് മേ​ധാ​വി അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഗ​ന്നാ​മും പ​ശ്ചി​മ മേ​ഖ​ല ക​സ്​​റ്റം​സ്​ അ​ഡ്​​മി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ മി​ശ്​​അ​ൽ ബി​ൻ ഹ​സ​ൻ അ​ൽ​സു​ബൈ​ദി​യും ഒ​പ്പു​വെ​ച്ച​ത്….

Read More

സൗദിയിൽ 2023-ൽ 13.55 ദശലക്ഷം ഉംറ തീർത്ഥാടകരെത്തിയതായി ഹജ്ജ് മന്ത്രാലയം

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. 2024 ജനുവരി 8-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ആകെ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായും, തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് പുതിയ റെക്കോർഡാണെന്നും ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം (58 ശതമാനം) വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ…

Read More

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ബി എസ്‌ എൻ എല്ലുമായി സഹകരിച്ചാകും സേവനം ലഭ്യക്കുക. അതേസമയം ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ഈ സേവനത്തിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ‌ നടപ്പന്തൽ, തിരുമുറ്റം,…

Read More