വയനാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.  നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25…

Read More

ശബരിമല തീർത്ഥാടർക്ക് ‘സ്വാമി ചാറ്റ് ബോട്ട്’; വിവരങ്ങളെല്ലാം ആറ് ഭാഷകളിൽ എ‍.ഐ വഴി കിട്ടും

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി  ചാറ്റ് ബോട്ട്  ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.  നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്  ‘സ്വാമി ചാറ്റ്…

Read More

ശബരിമല വെര്‍ച്വല്‍ക്യൂവിനോപ്പം ഇനി കെഎസ്ആര്‍ടിസി ടിക്കറ്റുമെടുക്കാം

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും….

Read More

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണം; ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. അതേസമയം, ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ്…

Read More

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും; പത്തനംത്തിട്ട ജില്ലാ കളക്ടർ

ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ തീർത്ഥാടനപാതയിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർവാഹനവകുപ്പ് നേതൃത്വം നൽകുകയും ചെയ്യും. ഹോട്ടലുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം….

Read More

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം: 8 പേര്‍ക്ക് പരിക്ക്

 ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാള്‍ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് വിവരം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ സേനകള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രധാനപാതകളിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More

മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞു; ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ജൽനയിൽ ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർഥാടകർ മരിച്ചു. പണ്ടർപൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയിൽ വെച്ച് വാഹനം കിണറ്റിൽ വീണത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഭാഗത്തെ റോഡിൽ ഗാർഡ്…

Read More

തീർത്ഥാടകരുടെ നിറവിൽ മദീനയിലെ മസ്ജിദുന്നബവി

ഹജ്ജ് ദിനങ്ങൾക്ക് വിരാമം കുറിച്ച് നാളുകൾ കഴിഞ്ഞിട്ടും മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്‌ജിദുന്നബവിയിലെ തിരക്കിന് അറുതിയായില്ല. ഹജ്ജിനെത്തിയ തീർഥാടകരിൽ പലരും ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. എന്നാൽ, ഹജ്ജ് നാളുകളോടടുത്ത് മക്കയിലെത്തിയ തീർഥാടകർ ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് പ്രവാചക നഗരിയിലെത്തിയത്. കുറച്ചു ദിനങ്ങൾ കൂടി മദീനയിൽ ചെലവഴിച്ച ശേഷം ബാക്കിയുള്ള തീർഥാടകരും നാട്ടിലേക്ക് മടങ്ങും. മദീനയിലെത്തുന്ന തീർഥാടകർ ഇരുഹറം കാര്യാലയ വകുപ്പി​ന്റെ നേതൃത്വത്തിൽ നൽകുന്ന സംയോജിത സേവനങ്ങളിൽ മനസ്സ്​ നിറഞ്ഞാണ്…

Read More

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്നു; രണ്ടുപേർ ഒഴുകിപ്പോയി

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ടുപേർ ഒഴുകിപ്പോയതായി റിപ്പോർട്ട്. തീർഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റർ മുമ്പ് ദേവ്ഗഡിലാണ് സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് കൂടിയതാണ് പാലം തകരാനുള്ള കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായ ഉടൻ സംസ്ഥാന ദുരന്തനിവാരണസേന സംഭവസ്ഥലത്തെത്തി കുടുങ്ങി കിടക്കുകയായിരുന്ന 16ഓളം ആളുകളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിക്കുന്നത്. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read More

മ​ക്ക​യി​ല്‍ ഹാ​ജി​മാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ത​നി​മ​യു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ത​നി​മ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക​ഞ്ഞി​യും മ​റ്റു ഭ​ക്ഷ​ണ​ക്കി​റ്റും വി​ത​ര​ണം ചെ​യ്​​ത്​ ആ​ശ്വാ​സ​മാ​യി. ഹ​ജ്ജ് ക​ഴി​ഞ്ഞെ​ത്തി വി​വി​ധ അ​സു​ഖ​ബാ​ധി​ത​രും ക്ഷീ​ണി​ത​രു​മാ​യ ഹാ​ജി​മാ​ർ​ക്കും ഹ​റ​മി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് ത​ള​ർ​ന്ന്​ മു​റി​ക​ളി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ആ​ശ്വാ​സ​ത്തി​​ന്റെ തെ​ളി​നീ​രാ​വു​ക​യാ​ണ് ക​ഞ്ഞി​യും മ​റ്റു ആ​ഹാ​ര​ങ്ങ​ളും. ഹ​ജ്ജ് ദി​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജി​മാ​ർ സ്വ​യം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ന​മ​സ്‌​കാ​ര​ത്തി​നും ഉം​റ​ക്കും ഹ​റ​മി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​ർ രാ​ത്രി വൈ​കി​യാ​ണ് റൂ​മു​ക​ളി​ൽ തി​രി​ച്ചെ​ത്താ​റു​ള്ള​ത്….

Read More