മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് സമാപനമായി; ശബരിമല നട അടച്ചു

പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പുലർച്ചെ ദർശനം നടത്തി മടങ്ങിയതോടെ മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി. ഇന്നലെ രാത്രിയിൽ മാളികപ്പുറത്ത് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ഗുരുതിയോടെ തീർത്ഥാടക ദർശനത്തിന് സമാപ്‌തിയായിരുന്നു. ഇന്ന് രാവിലെ അഞ്ചിന് നടതുറന്ന ശേഷം നിവേദ്യവും അഭിഷേകവും കഴിച്ചു. ശേഷം തന്ത്രി കണ്‌ഠര് രാജീവരുടെയു മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നാലെ പന്തളത്തുനിന്നെത്തിയ തിരുവാഭരണ സംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജ…

Read More

‘മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശം; സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരു’: പിണറായി വിജയൻ

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ​ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ​ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്കർത്താവായ ​ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത്…

Read More

പമ്പാ നദിയിൽ ഇറങ്ങാൻ നിയന്ത്രണം; അയ്യപ്പ ദർശനത്തിനുള്ള ക്യൂ നടപ്പന്തലിൽ

സന്നിധാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. അയ്യപ്പ ദർശനത്തിനായുള്ള ക്യൂ നടപ്പന്തലിൽ തുടരുകയാണ്. ഇന്നലെ  എത്തിയ തീർഥാടകരുടെ എണ്ണം രാത്രി 10 വരെ 60,983 ആണ്. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട്. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിൽ വെള്ളം കലങ്ങിയാണ് വരുന്നത്. തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്തു ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ…

Read More

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണം; തീർത്ഥാടനം സുഗമാക്കാൻ സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹം: സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്

ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റതുമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും…

Read More

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീര്‍ഥാടനത്തിന്: വി.എൻ വാസവൻ

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതു സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനു വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടതു…

Read More

കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി

കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29 നാരംഭിച്ച അമർനാഥ് തീർത്ഥാടനത്തിൽ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർത്ഥാടനം അവസാനിക്കും.

Read More

കാ​ല​ത്തി​ന് അപ്പു​റ​ത്ത്​ നി​ന്നൊ​രു തീ​ർ​ഥാ​ട​ന പാ​ത

കാ​ല​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ നി​ന്ന്​ പു​ണ്യ​ദേ​ശ​ങ്ങ​ളി​ലേ​ക്കൊ​രു പാ​ത നീ​ണ്ടു​കി​ട​ക്കു​ന്നു, പ്ര​താ​പ​ങ്ങ​ളു​റ​ങ്ങും പൈ​തൃ​ക​ശേ​ഷി​പ്പു​ക​ളു​മാ​യി. പു​രാ​ത​ന അ​റ​ബ് ഗോ​ത്ര​ങ്ങ​ളും ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രും ന​ട​ന്നും ഒ​ട്ട​ക​ങ്ങ​ളു​ടെ​യും കു​തി​ര​ക​ളു​ടെ​യും പു​റ​ത്തേ​റി​യും ല​ക്ഷ്യ​ങ്ങ​ൾ താ​ണ്ടി​യി​രു​ന്ന ‘സു​ബൈ​ദ പാ​ത.’ പു​തി​യ​കാ​ല ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​സ്​​മ​യ​ക​ര​മാ​യ അ​റി​വാ​ണ്​ ഈ ​ശേ​ഷി​പ്പു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. ഇ​റാ​ഖി​ൽ​നി​ന്നും മ​ക്ക​യി​ലേ​ക്കു​ള്ള പു​രാ​ത​ന ഹ​ജ്ജ് പാ​ത ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ഏ​ടാ​ണ്. വെ​റു​മൊ​രു പാ​ത​യ​ല്ല, ഒ​ട്ടും യാ​ത്രാ​സു​ഖ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തെ ദു​ർ​ഘ​ട​ങ്ങ​ളി​ൽ ആ​ശ്വാ​സ​മാ​യ ഒ​രു ജീ​വ​കാ​രു​ണ്യ സം​രം​ഭം കൂ​ടി​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ ഖ​ലീ​ഫ​മാ​രി​ൽ അ​ഞ്ചാ​മ​നാ​യ ഹാ​റൂ​ൻ റ​ഷീ​ദി​​ന്റെ പ​ത്നി​യാ​യ സു​ബൈ​ദ…

Read More

തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. തുടർന്ന ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകിട്ട് 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധനയും നടക്കും. നാളെ രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ നടക്കുന്നത്. 27-ന് അടയ്ക്കുന്ന നട, പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് വീണ്ടും തുറക്കും. തങ്ക…

Read More

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം…

Read More

ആഭ്യന്തര ഹജ്ജ് തീർഥാടനം; ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29നകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. ഓരോ…

Read More