വയനാട്ടിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More