
ഭിന്നശേഷിക്കാർക്ക് ദുബൈ വിമാനത്താവളത്തിൽ പ്രത്യേക ലോഞ്ച്
നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് വിശ്രമിക്കാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ലോഞ്ച് ആരംഭിച്ചു. ടെർമിനൽ രണ്ടിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക വിശ്രമസ്ഥലം അനുവദിച്ചിട്ടുള്ളത്. ലോകത്ത് ഇതാദ്യമായാണ് ഭിന്നശേഷി വിഭാഗങ്ങൾക്ക് വിമാനത്താവളത്തിൽ പ്രത്യേക വിശ്രമസ്ഥലം അനുവദിക്കുന്നത്. വീൽചെയർ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ വിശ്രമസ്ഥലം ഓട്ടിസം, കാഴ്ചപരിമിതർ, ബധിരർ തുടങ്ങിയ ഭിന്നശേഷി വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷ്മമായി രൂപകൽപന ചെയ്തതാണ്. ഭിന്നശേഷിക്കാരായ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഇന്ററീരിയർ ഡിസൈനുകൾ ആധുനിക ദുബൈയെ…