
അച്ചടക്കത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിൽ കുട്ടികളെ ശിക്ഷിക്കുന്നത് ക്രൂരമെന്ന് ഛത്തീസ്ഗഢ് ഹൈകോടതി
അച്ചടക്കത്തിൻറെയോ വിദ്യാഭ്യാസത്തിൻറെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്ന് വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈകോടതി. കുട്ടിയെ നന്നാക്കാനെന്ന പേരിലുള്ള ശാരീരിക ശിക്ഷ വിദ്യാഭ്യാസത്തിൻറെ ഭാഗമാകില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് രവീന്ദ്ര കുമാർ അഗർവാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ചണ് ജൂലൈ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവൻറെ/ അവളുടെ അവകാശവുമായി പൊരുത്തപ്പെടുന്നതല്ല ശാരീരിക ശിക്ഷ ചുമത്തുന്നത്. കൂടാതെ ചെറുതായിരിക്കുക എന്നത് ഒരു…