
വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകള്‍ വ്യാജമാണോ എന്ന് അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ
വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് നിരവധി ചിത്രങ്ങള്‍ വരുന്നുണ്ടാകും. പലതരം ഫോര്‍വേര്‍ഡ് ചിത്രങ്ങള്‍ കണ്ട് വിശ്വസിച്ച് ചിലപ്പോള്‍ അത് മറ്റ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം. ഇനി വാട്‌സ്ആപ്പില്‍ വരുന്ന ചിത്രങ്ങള്‍ സത്യമാണോ വ്യാജമാണോ എന്ന് ആലോചിച്ച് കഷ്ടപ്പെടണ്ട. വാട്സ്ആപ്പ് തന്നെയാണ് അതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍…